കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു
മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി
ജിദ്ദ: കൊണ്ടോട്ടി തുറക്കല്‍ സ്വദേശി അരിക്കും പുറത്ത് സൈതാലിയുടെ മകന് അരിക്കുംപുറത്ത് മുഹമ്മദ് മുസ്തഫ (54) ജിദ്ദ റുവൈസ് ഡിസ്ട്രിക്ട്ലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആലോചനയിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ പുല്‍പ്പറമ്പന്‍, മക്കള്‍: ഷബീര്‍, ജാസിര്‍, ഷാഹിന. മരുമക്കള്‍ അഷ്റഫ് അരീക്കോട്, സൗഖിയ ബാനു അരിബ്ര. സഹോദരങ്ങള്‍ ലത്തീഫ്, സഫിയ