കർണാടകത്തിൽ ക്ലൈമാക്സ് ചൊവ്വാഴ്ച; വോട്ടെടുപ്പ് വൈകിട്ടെന്നു സ്പീക്കറുടെ ഉറപ്പ്
വിമത എംഎല്‍എമാര്‍ക്ക് ചൊവ്വാഴ്ച 11 വരെ സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു. വിമതരെ അയോഗ്യരാക്കില്ലെന്നാണ് ബിജെപി വിശ്വസിപ്പിച്ചിരിക്കുന്നതെന്നും ഭരണഘടന അനുസരിച്ച് സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചുകഴിഞ്ഞാല്‍ അംഗമായിരിക്കാന്‍ കഴിയില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പു നടത്തണമെന്ന വിമത എംഎല്‍എമാരുടെ ഹരജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും. ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. വിമതരുടെ വിപ്പില്‍ വ്യക്തത തേടിയാണ് സ്പീക്കറും കോണ്‍ഗ്രസും കക്ഷിചേരുന്നത്. സ്പീക്കര്‍ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവ് കപില്‍ സിബലും ഹാജരാകും.