
കൊച്ചി: കൂത്തുപറമ്പ് മൂര്യാട് കുമ്പള പ്രമോദ് വധക്കേസില്‍ പത്ത് സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി. പ്രതികള്‍ 75,000 രൂപ പിഴയുമൊടുക്കണം.ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദിനെ(33) വെട്ടിക്കൊന്ന കേസില്‍ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
2015ല്‍ വിചാരണയ്ക്കിടെ കേസിലെ ഒന്നാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം താച്ചിയോട് ബാലകൃഷ്ണന്‍ മരിച്ചിരുന്നു. ഇയാളെ ഒഴിവാക്കി രണ്ട് മുതല്‍ 11 വരെ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിശദമായ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി ശരിവച്ചത്.