കനത്ത മഴ; കുവൈത്തില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകുന്നു

അഞ്ച് കേന്ദ്രങ്ങളില്‍ യാത്രക്കാരുടെ വിവര ശേഖരണം നടത്തും. എമിഗ്രേഷന്‍ പടപടികള്‍ക്ക് 15 കൗണ്ടറുകള്‍. കസ്റ്റംസ് പരിശോധനക്ക് നാല് കൗണ്ടറുകള്‍.

Update: 2020-05-13 17:22 GMT

മലപ്പുറം: കുവൈത്തില്‍ നിന്നുള്ള ഐഎക്‌സ് 394 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ വൈകുന്നു. കൊവിഡ് ജാഗ്രത പാലിച്ച് യാത്രക്കാരെ സ്വീകരിക്കാനുള്ള നടപടികള്‍ വിമാനത്താവളത്തില്‍ പൂര്‍ത്തിയായി.

യാത്രക്കാരെ എയ്‌റോബ്രിഡ്ജില്‍വച്ച് തെര്‍മല്‍ സ്‌കാനിങ് നടത്താന്‍ നാല് വിദഗ്ധ സംഘങ്ങള്‍. ആരോഗ്യ പരിശോധനയ്ക്കും കൊവിഡ് ക്വാറന്റൈന്‍ ബോധവത്ക്കരണത്തിനും ഏഴ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം.

അഞ്ച് കേന്ദ്രങ്ങളില്‍ യാത്രക്കാരുടെ വിവര ശേഖരണം നടത്തും. എമിഗ്രേഷന്‍ പടപടികള്‍ക്ക് 15 കൗണ്ടറുകള്‍. കസ്റ്റംസ് പരിശോധനക്ക് നാല് കൗണ്ടറുകള്‍.

വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കൊണ്ടുപോകാന്‍ 28 ആംബുലന്‍സുകളും എട്ട് കെഎസ്ആര്‍ടിസി ബസുകളും 60 പ്രീ പെയ്ഡ് ടാക്‌സികളും. 

Tags:    

Similar News