ക്ഷേത്രങ്ങളില്‍ പൂജ നടത്താന്‍ ഒബിസികളെ അനുവദിക്കുന്ന നിയമം വേണം: കര്‍ണാടക തൊഴില്‍ മന്ത്രി

ബംഗളൂരു: ഹിന്ദു ക്ഷേത്രങ്ങളില്‍ പൂജകള്‍ ചെയ്യാന്‍ പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) അനുവദിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ്. ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും വിഗ്രഹങ്ങള്‍ കൊത്തിയുണ്ടാക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് എന്തുകൊണ്ടാണ് പൂജകള്‍ ചെയ്യാന്‍ അനുമതിയില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒബിസി വിഭാഗക്കാരെ ക്ഷേത്രങ്ങളില്‍ നിന്നും സവര്‍ണ പുരോഹിതര്‍ പുറത്താക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ആവശ്യം.