
ഡെറാഡൂണ്‍: കശ്മീരിലെ പെഹല്‍ഗാമിലെ ആക്രമണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ കശ്മീരികളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദള്‍. നാളെ രാവിലെ പത്തിന് ശേഷം കശ്മീരികളെ കണ്ടാല്‍ അവരെ കൈകാര്യം ചെയ്യുമെന്ന് ഹിന്ദുരക്ഷാ ദള്‍ നേതാവ് ലളിത് ശര്‍മ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഭീഷണി വ്യാപകമായതോടെ ഡൂണ്‍ പിജി കോളജിലെ അഞ്ച് കശ്മീരി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങി. ഇന്നത്തെ പരീക്ഷ കഴിഞ്ഞാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 2019ല്‍ പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് നിരവധി കശ്മീരി വിദ്യാര്‍ഥികളെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചിരുന്നു.