ലൈഫ് മിഷന് കേസ്: ഇന്ന് സ്വപ്നയെ ചോദ്യം ചെയ്യും; എം ശിവശങ്കറെ പിന്നീട് ചോദ്യം ചെയ്യും
രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്ന സുരേഷിനെ ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കൊച്ചി: ലൈഫ് മിഷന് അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യം ചെയ്യാന്‍ സിബിഐ. രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്ന സുരേഷിനെ ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ മൊഴിയെടുക്കല്‍ പൂ!ര്‍ത്തിയായി. സന്ദീപ് നായരുടെയും കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെയും മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നിതിനാണ് സ്വപ്നയെ ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ഇതിനുശേഷം അടുത്ത ഘട്ടമായിട്ടാണ് ശിവശങ്കറിലേക്ക് നീങ്ങുന്നത്. ലൈഫ് മിഷന് ഇടപാടിലെ കോഴ, ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്. സാമ്പപത്തിക ഇടപാടിന്റെ മുഴുവന്‍ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്.