മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലെ ക്ഷേത്രത്തില്‍ നിന്ന് ശ്രീരാമ വിഗ്രഹവും പണവും മോഷ്ടിച്ചു. ബുധനാഴ്ച രാത്രിയാണ് നഗരത്തിലെ കോട്ട് വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോളിവാലി ഗലിയിലെ ഹോളികേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടന്നതെന്ന് പോലിസ് പറഞ്ഞു. ക്ഷേത്ര പുരോഹിതന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. കവര്‍ച്ചക്കാര്‍ ക്ഷേത്രത്തില്‍ നിന്ന് ആയിരക്കണക്കിനു രൂപയും ചില പാത്രങ്ങളും വസ്ത്രങ്ങളും അപഹരിച്ചിട്ടുണ്ട്. കേസന്വേഷണത്തിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ മാര്‍ട്ടന്ദ് പ്രകാശ് സിങ് പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്ന രണ്ട് ചോദ്യം ചെയ്യുന്നുണ്ട്.
Lord Rama's Idol Stolen From Mathura Temple