താമര രാജ്യത്തിന്റെ ദേശീയ പുഷ്പമല്ലെന്ന് രാജ്യസഭയില്‍ മന്ത്രി
2011ല്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളിലൂടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഒരു പുഷ്പത്തിനും സര്‍ക്കാര്‍ ദേശീയ പുഷ്പമെന്ന പദവി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ പറഞ്ഞു. 2011ല്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളിലൂടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രാജ്യത്തെ ദേശീയ പുഷ്പം എന്ന തരത്തില്‍ ഒരു പുഷ്പത്തെയും പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മാപ്‌സ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വെബ്‌സൈറ്റുകളല്‍ ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണെന്ന തരത്തില്‍ പരാമര്‍ശമുണ്ട്. ചില പാഠപുസ്തകങ്ങളിലും ഇക്കാര്യം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്.