പാചകവാതക വില വീണ്ടും കൂട്ടി

Update: 2022-05-19 04:15 GMT

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 3.50 രൂപയാും,വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപയുമാണ് വര്‍ധിച്ചത്.ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്.

ഇതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലിണ്ടറിന് 1010 രൂപ നല്‍കണം.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപ കൂടിയതോടെ 19 ഗ്രാം സിലിണ്ടറിന് 2357.50 രൂപയായി.മെയ് ഒന്നു മുതല്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 102.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

ഡോളര്‍ വിനിമയത്തിലുണ്ടായ മാറ്റമാണ് വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്. കഴിഞ്ഞ 18 മാസത്തിനിടയില്‍ 411 രൂപയാണ് പാചകവാതക സിലിണ്ടറിന് കൂടിയത്.ഗാര്‍ഹിക പാചക വാതക വില ഈ വര്‍ഷം മാര്‍ച്ച് 22ന് 52 രൂപ കൂടി 966ല്‍ വില എത്തിയിരുന്നു. പിന്നാലെ ഈ മാസം ഏഴിന് 50 രൂപയും കൂടിയിരുന്നു.

ഇന്ന് തൊട്ട് 14.2 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില ഡല്‍ഹിയില്‍ 1003, മുംബൈ 1002, കൊല്‍ക്കത്ത 1029, ചെന്നൈ 1018.5, തിരുവനന്തപുരം 1012 എന്നിങ്ങനെയാണ്. ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വില 1000 ത്തില്‍ എത്തി.

Tags:    

Similar News