രാജ്യസഭാംഗങ്ങളുടെ ഒഴിവുകള്‍: വോട്ടെടുപ്പ് 30ന്

Update: 2021-04-13 09:05 GMT

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 30ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് അറിയിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം 13ന് പുറത്തിറങ്ങും. നാമനിര്‍ദേശങ്ങള്‍ 20 വരെ സമര്‍പ്പിക്കാം. 21ന് സൂക്ഷ്മപരിശോധന നടക്കും. 23 വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്.

ഏപ്രില്‍ 30ന് രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അന്ന് വൈകീട്ട് അഞ്ചിന് വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ മേയ് മൂന്നിനകം പൂര്‍ത്തീകരിക്കണം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാണ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍.പിവി അബ്ദുല്‍ വഹാബ്, കെ കെ രാഗേഷ്, വയലാര്‍ രവി എന്നീ രാജ്യസഭാ അംഗങ്ങളുടെ കാലാവധിയാണ് ഏപ്രില്‍ 21ന് പൂര്‍ത്തിയാകുന്നത്.

Tags:    

Similar News