യുക്രെയ്‌ന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ റഷ്യയോടൊപ്പം യുദ്ധത്തില്‍ ചേരും; മുന്നറിയിപ്പുമായി ബെലാറൂസ്
മിന്‍സ്‌ക്: യുക്രെയ്‌ന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ റഷ്യയോടൊപ്പം ചേര്‍ന്ന് യുദ്ധത്തിനിറങ്ങുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ. വിദേശ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായായാണ് ബെലറൂസ് പ്രസിഡന്റ് യുക്രെയ്‌ന് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ നടത്തിയ യുക്രെയ്ന്‍ അധിനിവേശത്തിനും ബെലാറൂസിന്റെ സഹായമുണ്ടായിരുന്നു. 'ഇനിയും അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ' എന്നായിരുന്നു ചോദ്യം. 'ബെലറൂസില്‍ നിന്നുകൊണ്ട് യുദ്ധം ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍, യുക്രെയ്‌ന്റെ ഒരു സൈനികനെങ്കിലും ആയുധങ്ങളുമായി തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിച്ചാല്‍ മാത്രമേ യുദ്ധത്തിനിറങ്ങൂ'- മറുപടിയായി ലുകാഷെങ്കോ പറഞ്ഞു.
യുക്രെയ്‌ന്റെയും റഷ്യയുടെയും അയല്‍രാജ്യമായ ബെലാറൂസിന് റഷ്യയുമായി അടുത്ത ബന്ധമാണ്. അധിനിവേശം ആരംഭിച്ചതിനുശേഷം ബെലാറൂസ് സ്വന്തം നിലയിലും റഷ്യയുമായി ചേര്‍ന്ന് സംയുക്തമായും നിരവധി സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു. ബെലാറൂസുമായി ചേര്‍ന്ന് റഷ്യ ആക്രമണം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് യുക്രെയ്‌ന്റെ ഭീതി. ബെലാറൂസില്‍ നിന്ന് സാധ്യമായ ആക്രമണങ്ങളെക്കുറിച്ച് യുക്രെയ്ന്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ബെലാറൂസ് അതിര്‍ത്തിയില്‍ സൈന്യം സജ്ജമായിരിക്കണമെന്നും പ്രസിഡന്റ് വ് ളാദിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞയാആഴ്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.