രോഗികളുടെ നീണ്ട നിര കണ്ട് ഡോക്ടര്‍ക്ക് കലി കയറി; വയോധികനെ വലിച്ചിഴച്ചു മര്‍ദ്ദിച്ചു (വീഡിയോ)

ഭോപാല്‍: മധ്യപ്രദേശിലെ ഛത്തര്‍പുരിലെ ആശുപത്രിയില്‍ വയോധികനെ ക്രൂരമായി ആക്രമിച്ച് ഡോക്ടര്‍. ഉദ്ദവ്‌ലാല്‍ ജോഷി എന്ന 77കാരനാണ് അതിക്രമത്തിനിരയായായത്. ഭാര്യയുടെ ചികിത്സാര്‍ഥം ആശുപത്രിയിലെത്തിയതായിരുന്നു ഉദ്ദവ്‌ലാല്‍ ജോഷി. ഇദ്ദേഹത്തെ ഡോക്ടര്‍ മര്‍ദ്ദിക്കുകയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഏപ്രില്‍ 17നായിരുന്നു സംഭവം.
यह मोहन सरकार के कुशासन की तस्वीर है !!
— MP Congress (@INCMP) April 20, 2025
छतरपुर में सरकारी अस्पताल में एक 77 वर्षीय बुजुर्ग मरीज को डॉक्टर ने अमानवीय तरीके से घसीटकर बाहर फेंक दिया।@DrMohanYadav51 जी,
यह आपका कैसा विकास मॉडल है, जिसमें सरकारी अस्पतालों में इलाज नहीं यातनाएं मिल रही हैं!
👉 मध्यप्रदेश के… pic.twitter.com/AiQjud2FjT
ഭാര്യയെ ഡോക്ടറെ കാണിക്കുന്നതിനായി വരി നില്‍ക്കുകയായിരുന്നു ഉദ്ദവ് ലാല്‍. അതിനിടെ അവിടെയെത്തിച്ചേര്‍ന്ന ഡോക്ടര്‍ രോഗികളുടെ നീണ്ട നിര കണ്ട് അസ്വസ്ഥനാകുകയും ദേഷ്യം പ്രകടിപ്പിക്കുകയും തന്നോട് എന്തിനാണ് അവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചതായും ഉദ്ദവ് ലാല്‍ പറഞ്ഞു. എന്തിനാണ് ആശുപത്രിയിലെത്തിയതെന്ന് വ്യക്തമാക്കാന്‍ തുടങ്ങിയ തന്നെ ഡോക്ടര്‍ തൊഴിയ്ക്കുകയും നിലതെറ്റി താഴെവീണ ആശുപത്രി പരിസരത്തുണ്ടായിരുന്ന പോലിസ് ഔട്ട്‌പോസ്റ്റിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി ഉദ്ദവ്‌ലാല്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടറുടെ ആക്രമണത്തില്‍ തന്റെ കണ്ണട പൊട്ടിയതായും തന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റതായും ഉദ്ദവ്‌ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.