ദി കേരള സ്റ്റോറി'ക്ക് നികുതി ഇളവു നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

ഇതേ സമയം ദി കേരള സ്റ്റോറി കേരളത്തില്‍ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്.

Update: 2023-05-06 10:54 GMT
ദി കേരള സ്റ്റോറിക്ക് നികുതി ഇളവു നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍


മധ്യപ്രദേശ്: 'ദി കേരള സ്റ്റോറ്റി'ക്ക് നികുതി ഇളവുനല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിങ്ങ് ചൗഹാനാണ് ഇളവ് പ്രഖ്യാപിച്ചത്. ബിജെപിയും ഹൈന്ദവ സംഘടനകളും ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇതേ സമയം ദി കേരള സ്റ്റോറി കേരളത്തില്‍ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കല്‍പിക ചിത്രമാണിത്, ചരിത്രസിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കല്‍പിക കഥയാണെന്ന് ഉള്‍പ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്മറില്‍ ഉണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.







Tags:    

Similar News