ഭക്ഷ്യവിഷബാധ: മധ്യപ്രദേശില്‍ ജഡ്ജിയും മകനും മരിച്ചു

ഇവര്‍ കഴിച്ച മാവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്ന് ജഡ്ജി നേരത്തേ പരാതിപ്പെട്ടിരുന്നതായി ബെതുല്‍ സബ് ഡിവിഷനല്‍ ഓഫിസര്‍(എസ്ഡിഒപി) വിജയ് പുഞ്ച് പറഞ്ഞു.

Update: 2020-07-27 10:53 GMT

ജയ് പൂര്‍: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മധ്യപ്രദേശില്‍ ജഡ്ജിയും മകനും മരിച്ചു. ബെതുല്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി മഹേന്ദ്ര കുമാര്‍ ത്രിപാഠിയും മകനുമാണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മകന്‍ യാത്രാമധ്യേയും ജഡ്ജി ചികില്‍സയ്ക്കിടെയും മരണപ്പെടുകയായിരുന്നു. ഇവര്‍ കഴിച്ച മാവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്ന് ജഡ്ജി നേരത്തേ പരാതിപ്പെട്ടിരുന്നതായി ബെതുല്‍ സബ് ഡിവിഷനല്‍ ഓഫിസര്‍(എസ്ഡിഒപി) വിജയ് പുഞ്ച് പറഞ്ഞു.

    ജൂലൈ 21ന് ഭാര്യ തയ്യാറാക്കിയ അത്താഴം കഴിച്ച ശേഷമാണ് ജഡ്ജിയുടെയും മകന്റെയും ആരോഗ്യനില മോശമായിത്തുടങ്ങിയത്. രണ്ട് കുട്ടികളോടൊപ്പം ജയ്ജിയും ഭക്ഷണം കഴിച്ചപ്പോള്‍ ആദ്യം ഇളയ മകന്‍ ഛര്‍ദ്ദിച്ചു. ഇതിനുശേഷം മറ്റുള്ളവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് എല്ലാവരും ഒരു ഡോക്ടറെ സമീപിച്ചു. ചില മരുന്നുകള്‍ നിര്‍ദേശിച്ചു. പക്ഷേ, അവരുടെ ആരോഗ്യനില വീണ്ടും വഷളാകാന്‍ തുടങ്ങി. ജൂലൈ 24ന് അദ്ദേഹത്തെ നാഗ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റി. വഴിമധ്യേ മകനും ജഡ്ജി ജൂലൈ 26ന് പുലര്‍ച്ചെ 5നും മരണപ്പെടുകയായിരുന്നുവെന്ന് വിജയ് പുഞ്ച് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Madhya Pradesh Judge, Son Die Of Suspected Food Poisoning

Tags:    

Similar News