ബിജെപി നേതാവ് പരാതി നല്‍കി; മധ്യപ്രദേശില്‍ മദ്‌റസ പൊളിച്ചു

Update: 2025-04-12 16:16 GMT
ബിജെപി നേതാവ് പരാതി നല്‍കി; മധ്യപ്രദേശില്‍ മദ്‌റസ പൊളിച്ചു

ഭോപ്പാല്‍: ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ പന്നയില്‍ മദ്‌റസ പൊളിച്ചു. പന്നയിലെ ബിഡി കോളനിയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മദ്‌റസയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മദ്‌റസ സര്‍ക്കാര്‍ ഭൂമിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അവിടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നുമാണ് ബിജെപി നേതാവ് ആരോപിച്ചത്. പരാതി കിട്ടിയ ഉടന്‍ തദ്ദേശഭരണസ്ഥാപനം മദ്‌റസ പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു. ബിജെപി നേതാവിന്റെ പരാതി കിട്ടിയതോടെ ഉടന്‍ നടപടി സ്വീകരിച്ചതായി എസ്ഡിഎം സഞ്ജയ് നാഗ് വംശി സമ്മതിച്ചു.

Similar News