സിഎഎ വിരുദ്ധ പ്രതിഷേധം: മഗ്‌സസെ പുരസ്‌കാര ജേതാവ് സന്ദീപ് പാണ്ഡെ അറസ്റ്റില്‍

കൂടെയുണ്ടായിരുന്ന അഭ്യുദയ് ഉള്‍പ്പെടെ ഒമ്പതു പേരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ താക്കൂര്‍ഗഞ്ച് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Update: 2020-02-17 13:23 GMT

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ മാഗ്‌സസെ പുരസ്‌കാര ജേതാവ് സന്ദീപ് പാണ്ഡെയെ ലക്‌നോവില്‍വച്ച് യുപി പോലിസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന അഭ്യുദയ് ഉള്‍പ്പെടെ ഒമ്പതു പേരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ താക്കൂര്‍ഗഞ്ച് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ഡല്‍ഹിയിലെ ശാഹീന്‍ ബാഗിന് സമാനമായി പ്രാദേശികമായി ഖണ്ടഘര്‍ എന്നു വിളിക്കുന്ന ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവറിന് സമീപം സ്ത്രീകളും കുട്ടികളും നടത്തിവരുന്ന അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരേ 151ാം വകുപ്പ് (സമാധാനത്തിന് ഭംഗം സൃഷ്ടിക്കല്‍) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി താക്കൂര്‍ഗഞ്ച് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) പ്രമോദ് കുമാര്‍ പറഞ്ഞു. സിഎഎയ്‌ക്കെതിരെ പാണ്ഡേയും കൂട്ടാളികളും ലഘുലേഖകള്‍ വിതരണം ചെയ്തതായും എസ്എച്ച്ഒ പറഞ്ഞു.

ക്ലോക്ക് ടവറിലെത്തി അവിടെനിന്ന് മറ്റൊരു സമര മേഖലയായ ഗോംതി നഗറിലെ ഉജാരിയാവിലേക്ക് കാല്‍നട ജാഥ നടത്താനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി പോലിസ് പറഞ്ഞു.


Tags:    

Similar News