മഹാരാജാസ് കോളജ് വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; 24 പേര്‍ക്ക് പരിക്ക്

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും അഭിഭാഷകരും ഏറ്റുമുട്ടിയെന്ന് റിപോര്‍ട്ട്. ജില്ലാ കോടതി വളപ്പില്‍ നടന്നുവെന്ന് പറയുന്ന ഏറ്റുമുട്ടലില്‍ 16 വിദ്യാര്‍ഥികള്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബാര്‍ അസോസിയേഷന്റെ വാര്‍ഷികാഘോഷത്തില്‍ എത്തിയ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകര്‍ പറയുന്നത്. എന്നാല്‍, വാര്‍ഷികാഘോഷം നടന്ന സ്ഥലത്ത് നിന്ന് പുറത്തുവന്ന അഭിഭാഷകര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ ആക്രമിച്ചുവെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. പ്രദേശത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.