വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കോട്ടയത്ത് മേയ് മൂന്നിന് മഹാറാലി

Update: 2025-04-16 03:02 GMT
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കോട്ടയത്ത് മേയ് മൂന്നിന് മഹാറാലി

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും കോട്ടയം സേട്ട് ജുമാ മസ്ജിദില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ മെയ് മൂന്നിന് വൈകീട്ട് നാലു മണിക്ക് കോട്ടയത്ത് പ്രതിഷേധ മഹാറാലിയും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി പുത്തന്‍പള്ളി ഇമാം മുഹമ്മദ് ത്വാഹാ മൗലവിയെയും കണ്‍വീനര്‍ ആയി താജ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് നിഷാദ് ഖാസിമിയെയും ജോയിന്റ് കണ്‍വീനറായി സാദിഖ് മൗലവി അല്‍ ഖാസിമിയേയും ഖജാന്‍ജിയായി അബ്ദുല്‍ അസീസ് ബഡായിയെയും തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ നാസര്‍ മൗലവി അല്‍ കൗസരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പാറത്തോട് അബ്ദുല്‍ നാസര്‍ മൗലവി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീര്‍ സംസാരിച്ചു.

Similar News