ബെംഗളൂരുവില്‍ മലയാളി യുവാവ് അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ചനിലയില്‍
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവിനെ അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദ്-അസ്മ ദമ്പതികളുടെ മകന് ജാവേദാ(29) ആണ് മരിച്ചത്. ബെംഗളൂരു ഹുളിമാവിന് സമീപത്തെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. മൊബൈല്‍ഫോണ്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന ജാവേദ് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്ത് താമസിച്ചുവരുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതിയാണ് കുത്തേറ്റ ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് റിപോര്‍ട്ട്. ആശുപത്രി അധികൃതരാണ് പോലിസിനെ വിവരമറിയിച്ചത്. യുവതിയെ ഹുളിമാവ് പോലിസ് ചോദ്യംചെയ്തുവരുകയാണ്.