'കുറുപ്പ്' പ്രൊമോഷന്‍ വാഹനത്തിലെ സ്റ്റിക്കര്‍ നീക്കിയതിന് നന്ദിയെന്നു മല്ലു ട്രാവലര്‍
സാധാരണക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള അവസരം നല്‍കാതെ ഒരു സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവര്‍ക്കും നിയമം ഒരുപോലെയാകണമെന്നും മല്ലു ട്രാവലര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു
കോഴിക്കോട്: അധികൃതര്‍ തെറ്റ് മനസ്സിലാക്കി 'കുറുപ്പ്' ചിത്രത്തിന്റെ പ്രൊമോഷന്‍ വാഹനത്തിലെ സ്റ്റിക്കര്‍ നീക്കിയതിന് നന്ദിയെന്നും െ്രെപവറ്റ് വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന നിയമത്തിനായി ഒരുമിച്ചു നില്‍ക്കണമെന്നും മല്ലുട്രാവലര്‍ എന്ന പേരില്‍ പ്രസിദ്ധനായ വ്‌ളോഗര്‍ ശാക്കിര്‍ സുബ്ഹാന്‍. കുറുപ്പ് പ്രൊമോഷന്‍ വാഹനത്തിലെ സ്റ്റിക്കര്‍ നീക്കം ചെയ്യുന്ന ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. സാധാരണക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള അവസരം നല്‍കാതെ ഒരു സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവര്‍ക്കും നിയമം ഒരുപോലെയാകണമെന്നും മല്ലു ട്രാവലര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. കുറിപ്പ് പ്രെമോഷന്‍ വാഹനത്തിന്റെ ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളിലായിരുന്നു വിമര്‍ശനം. വാഹനത്തിലെ സ്റ്റിക്കര്‍ നീക്കിയതില്‍ വാഹനപ്രേമി എന്ന നിലയില്‍ തനിക്ക് സങ്കടം മാത്രമാണെന്നും നമ്മുടെ നാട്ടിലെ നിയമങ്ങള്‍ മാറ്റാന്‍ എല്ലാവരും ഇറങ്ങിയിരുന്നുവെങ്കില്‍ നീക്കേണ്ട കാര്യം ഇല്ലായിരുന്നുവെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. മറ്റുള്ളവര്‍ നിയമ നടപടികളില്‍പെട്ട് സഹായം ആവശ്യപ്പെടുമ്പോള്‍ അവഗണിക്കുന്നവര്‍ നാളെ നമുക്കും ഇത് പോലെ അവസ്ഥ വന്നേക്കാമെന്ന് ആലോചിക്കണമെന്നും ശാക്കിര്‍ പറഞ്ഞു. മോഡിഫിക്കേഷന്‍ അനുവദിക്കുന്ന നിയമത്തിനായി എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിമര്‍ശനം സിനിമക്കെതിരെ അല്ലെന്നും നിയമലംഘനത്തിനെതിരെയാണെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. സ്വകാര്യ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും വ്‌ളോഗര്‍ മല്ലു ട്രാവലര്‍ അറിയിച്ചിരുന്നു. മല്ലു ട്രാവലറുടെ നാട്ടുകാരും വ്‌ളോഗര്‍മാരുമായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹനം മോഡിഫിക്കേഷന്‍ നടത്തിയതിന് കണ്ണൂര്‍ ആര്‍ടിഒ പിടിച്ചെടുത്തിരുന്നു. മല്ലു ട്രാവലറുടെ വീട്ടിലും വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച് പരിശോധന നടന്നിരുന്നു. കുറുപ്പ് വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ പാലക്കാട്ട് ഫീ ഒടുക്കിയ റസീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇങ്ങനെ ഫീ അടയ്ക്കാന്‍ ഓണ്‍ലൈനായി ചിലപ്പോള്‍ കഴിഞ്ഞേക്കാമെന്നും എന്നാല്‍ ഇത് നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നുമുള്ള വിദഗ്ധാഭിപ്രായം ഉള്‍പ്പെടുത്തിയാണ് മല്ലു ട്രാവലര്‍ വിഡിയോ ചെയ്തത്.