ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് മമ്മുട്ടി

ജന്മദിനത്തിലെ എല്ലാ സ്‌നേഹവും അതിശയിപ്പിക്കുകയും തന്നെ വിനയാന്വിതനാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Update: 2021-09-07 15:02 GMT
കോഴിക്കോട്: എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും അറിയിച്ച് സിനിമാ താരം മമ്മുട്ടി. തന്റെ ഫേസ്ബുക്ക് എക്കൗണ്ടിലൂടെയാണ് എല്ലാവര്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്. ജന്മദിനത്തിലെ എല്ലാ സ്‌നേഹവും അതിശയിപ്പിക്കുകയും തന്നെ വിനയാന്വിതനാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.


വ്യക്തിപരമായി അറിയുന്നവര്‍ തൊട്ട് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍ വരെ ഒരേ പോലെയാണ് തങ്ങളുടെ സ്‌നഹം പങ്കുവച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നായി ആയിരക്കണക്കിനാളുകള്‍ ആശംസകളുമായെത്തി. രാജ്യത്തെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും പേജുകളും ഇതിന്റെ ഭാഗമായി. തനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരും ഈ ദിവസം ഏറെ പ്രത്യേകതയുള്ളതാക്കി മാറ്റി. ഈ സമയം താന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടതായി മനസ്സിലാക്കുന്നു.തന്റെ ആത്മാര്‍ത്ഥമായ നന്ദി ഞാന്‍ താഴ്മയോടെ പങ്കുവെക്കുകയും തനിക്ക് ലഭിച്ച എല്ലാ സ്‌നേഹവും നിങ്ങളില്‍ ഓരോരുത്തരിലേക്കും തിരികെ നല്‍കുകയും ചെയ്യുന്നു.

സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.എല്ലാവരുടെയും ആശംസകള്‍ തന്നെ വിനയാന്വിതനാക്കുന്നുവെന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Full View


Tags:    

Similar News