ക്ഷേത്ര ശ്രീകോവിലിലെ ശിവലിംഗത്തില്‍ സ്വയംഭോഗം; യുപിയില്‍ യുവാവ് അറസ്റ്റില്‍
ബസന്ത് വാലി സൊസൈറ്റിയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ അതിക്രമം കാട്ടിയ വേദപ്രകാശ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്ര ശ്രീകോവിലിലെ ശിവലിംഗത്തില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. ബസന്ത് വാലി സൊസൈറ്റിയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ അതിക്രമം കാട്ടിയ വേദപ്രകാശ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. യുവാവ് ചെരിപ്പ് അഴിച്ച് ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കയറുകയും നേരെ ശിവലിംഗത്തിനടുത്തേക്ക് പോവുകയും ചെയ്യുന്നത് സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ശിവലംഗം സ്ഥാപിച്ചിരുന്ന പ്രത്യേക മുറിയില്‍ കയറിയാണ് യുവാവ് സ്വയംഭോഗം ചെയ്തത്. ഇതിനുശേഷം വന്ന വഴി തന്നെ തിരിച്ചുപോവുന്നുണ്ട്.
In #UttarPradesh's #Ghaziabad, #Vedaprakash entered the temple and masturbated near the Shivaling.
— Hate Detector 🔍 (@HateDetectors) July 12, 2024
The police arrested the accused Vedaprakash. pic.twitter.com/uQgTTGHBuT
ഈസമയം ഒരു സ്ത്രീയാണ് സംഭവം ആദ്യം കണ്ടത്. സംശയം തോന്നിയ സ്ത്രീ യുവാവിന്റെ പിന്നാലെ പോയി എന്തോ വിളിച്ചുപറയുന്നതാണ് ദൃശ്യത്തിലുള്ളത്. സമീപത്തുള്ള ആരെയോ സ്ത്രീ വിളിച്ച് പ്രതിയെ ചൂണ്ടിക്കാട്ടി എന്തോ പറയുന്നതും ദൃശ്യത്തില്‍ വ്യക്തമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ പോലിസ് സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയായ ബസന്ത് വാലിയിലെ വേദപ്രകാശിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.