യുപിയില്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ച നിലയില്‍

Update: 2023-09-01 04:52 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി നേതാവും കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രിയുമായ കൗശല്‍ കിഷോറിന്റെ വീട്ടിലാണ് വികാസ് ശ്രീവാസ്തവ എന്ന യുവാവിനെ കൊല്ല്പപെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മന്ത്രിയുടെ മകന്റെ പേരില്‍ ലൈസന്‍സുള്ള പിസ്റ്റള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ട വികാസ് ശ്രീവാസ്തവ മന്ത്രിയുടെ മകന്റെ സുഹൃത്താണെന്ന് പോലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് കൗശല്‍ കിശോര്‍ ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ചത്.

Tags:    

Similar News