തുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

Update: 2023-05-21 09:59 GMT
തുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും മാഞ്ചസ്റ്റര്‍ സിറ്റി നേടി. കിരീട പോരില്‍ സിറ്റിക്കൊപ്പമുണ്ടായിരുന്ന ആഴ്‌സണല്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. നോട്ടിങ് ഹാം ഫോറസ്റ്റിനോട് ഒരു ഗോളിന്റെ തോല്‍വിയാണ് സിറ്റി വഴങ്ങിയത്. 37 മല്‍സരങ്ങളില്‍ നിന്ന് ആഴ്‌സണലിന് 81 പോയിന്റ് മാത്രമാണുള്ളത്. രണ്ട് മല്‍സരങ്ങള്‍ കുറവ് കളിച്ച സിറ്റിക്ക് 85 പോയിന്റുണ്ട്. സീസണിന്റെ തുടക്കം മുതല്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ആഴ്‌സണല്‍ അവസാന മല്‍സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.




Tags:    

Similar News