മണിപ്പൂര്‍ വംശഹത്യ: കുക്കി ക്രിസ്ത്യന്‍ ഗോത്രവര്‍ഗ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നത്-യാസ്മിന്‍ ഫാറൂഖി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് കുക്കി ക്രിസ്ത്യന്‍ ഗോത്രവര്‍ഗ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി. സ്ത്രീകളെ നഗ്‌നരായി പൊതുനിരത്തിലൂടെ നടത്തുകയും പിന്നീട് കൂട്ടമാനഭംഗം ചെയ്യുകയുമായിരുന്നു. ഈ സംഭവം മനുഷ്യത്വരഹിതവും പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തതുമാണ്. മണിപ്പൂരില്‍ ഗുജറാത്ത് ആവര്‍ത്തിക്കുകയാണ്. സ്ത്രീത്വത്തിന്റെ മഹത്വം പോലും രാജ്യത്തെ വലതുപക്ഷ ഫാഷിസ്റ്റുകളാല്‍ പിച്ചിചീന്തപ്പെടുന്നു. മെയ് നാലിന് നടന്ന നിന്ദ്യമായ സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിയുന്നത്. ജൂലൈ 19ന് വൈറലായ ഒരു വീഡിയോയിലൂടെയാണ് ഒരു വലിയ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതും ശേഷം കൂട്ടബലാല്‍സംഗം ചെയ്യുന്നതും പൊതുസമൂഹം അറിയുന്നത്. മണിപ്പൂരിലെ അക്രമത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. വീടും കിടപ്പാടവും നഷ്ടപ്പെട്ട ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍ അക്രമത്തിനിരയാവുന്നവരെ രക്ഷിക്കാനോ സമാധാനം പുനസ്ഥാപിക്കാനോ ഭരണകൂടത്തില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നുമുണ്ടാവുന്നില്ല. മണിപ്പൂരിലെ വംശീയാതിക്രമം അവസാനിപ്പിക്കാന്‍ കേന്ദ്ര ബിജെപി ഭരണകൂടം ഇനിയെങ്കിലും തയ്യാറാവണം. ഭരണകൂടം പുലര്‍ത്തുന്ന നിശബ്ദതയും നിസ്സംഗതയും അപലപനീയമാണ്. അക്രമത്തിനു പിന്നിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും അക്രമം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും യാസ്മിന്‍ ഫാറൂഖി ആവശ്യപ്പെട്ടു.