മണ്ണാര്‍ക്കാട് പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തു

Update: 2023-02-14 05:48 GMT
മണ്ണാര്‍ക്കാട് പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തു

പാലക്കാട്: മണ്ണാര്‍ക്കാട്ട് എടിഎം തകര്‍ത്ത് മോഷണശ്രമം. പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തെങ്കിലും പണമെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അലാറം കേട്ടതോടെ ബാങ്ക് അധികൃതര്‍ വിവരം പോലിസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം.

പാലക്കാട് മണ്ണാര്‍ക്കാട് എളുമ്പലാശ്ശേരിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. മോഷ്ടാവ് പടക്കം പൊട്ടിച്ചതോടെ അലാറം കിട്ടിയ ബാങ്ക് ബാനേജര്‍ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പോലിസ് ഇവിടെയെത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് മോഷണശ്രമം നടത്തിയത്. സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News