ന്യൂഡല്‍ഹി: മരടില്‍ ഫഌറ്റുകള്‍ നിലനിന്ന സ്ഥലത്ത് നിര്‍മാണത്തിന് അനുമതി നല്‍കാനാവുമോ എന്ന കാര്യത്തില്‍ റിപോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം. മരട് കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാളിന് ആണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ക്രിസ്തുമസ് അവധി കാലത്ത് മരട് സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കണമെന്ന്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
2019ലെ തീരദേശ പരിപാലന പ്ലാന്‍ പ്രകാരം മരട് മുന്‍സിപ്പാലിറ്റി കാറ്റഗറി രണ്ടില്‍ പെടുന്ന മേഖലയാണെന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിക്ക് കൈമാറി. കാറ്റഗറി രണ്ടില്‍ നിയന്ത്രണങ്ങളോടെ നിര്‍മാണം അനുവദിക്കാം എന്ന് സര്‍ക്കാര്‍ അറിയിച്ചു.