കര്‍ണാടക പിയുസി പരീക്ഷയില്‍ 600/600 മാര്‍ക്ക്; ചേരിയില്‍ നിന്ന് അഭിമാനമായി മതീന്‍ ജമാദാര്‍
ബെംഗളൂരു: ചേരിയിലെ ജീവിത പ്രതിസന്ധികളില്‍ നിന്നും മികച്ച വിജയം കൊയ്ത് സ്‌കൂളിനും നാടിനും അഭിമാനമായി മതീന്‍ ജമാദാര്‍. കര്‍ണാടക ഗുല്‍ബര്‍ഗ സിറ്റിയിലെ ഒരു ചേരിയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് മതീന്‍ ജമാദാര്‍. 2018ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഈ മിടുക്കന്‍ 625ല്‍ 619 മാര്‍ക്കും നേടി ഉന്നത വിജയം കൈവരിച്ചിരുന്നു.
ചേരിയില്‍ ഷീറ്റും കല്ലുകളും വച്ച് മറച്ച ഒരു കുടിലിലാണ് മതീനും കുടുംബവും കഴിയുന്നത്. നിര്‍മാണ തൊഴിലാളിയായ നബിസാബ് ജമാദാര്‍ ആണ് മതീന്റെ പിതാവ്. മതീന്റെ നേട്ടത്തെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അഭിനന്ദിച്ചു. കര്‍ണാടകയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മതീന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.