
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡൂണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള ദര്‍ഗ അര്‍ധരാത്രിയില്‍ എത്തിയ ഉദ്യോഗസ്ഥ സംഘം പൊളിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ വെബ്‌സൈറ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡെറാഡൂണ്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ നമാമി ബന്‍സല്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് പ്രകാരം ബുള്‍ഡോസറുകള്‍ വിട്ടു നല്‍കിയതെന്നും അവരാണ് ദര്‍ഗ പൊളിച്ചതെന്നും നമാമി ബന്‍സല്‍ പറഞ്ഞു.
उत्तराखंड : देहरादून के दून अस्पताल में बनी मजार को देर रात बुलडोजरों से गिरा दिया गया !!
— Sachin Gupta (@SachinGuptaUP) April 26, 2025
राज्य में अब तक करीब 600 मजार/दरगाहों को अवैध करार देकर ध्वस्त किया जा चुका है। pic.twitter.com/jf83nXMHMN
ഏപ്രില്‍ 21-22 രാത്രി രുദ്രാപൂരിലെ ഉദ്ധം സിങ് നഗറിലെ സയ്യിദ് മസൂം ഷാ മിയാന്‍ ദര്‍ഗയും അധികൃതര്‍ പൊളിച്ചിരുന്നു. റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ടാണ് ദര്‍ഗ പൊളിച്ചത്. ദര്‍ഗയിലെ മണ്ണ് എടുത്തുമാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് പാതി രാത്രി ഉദ്യോഗസ്ഥര്‍ എത്തി ദര്‍ഗ പൊളിച്ചത്.