മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫിസിലെത്തി; ഹാജരായത് സ്വകാര്യ വാഹനത്തില്‍

കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫിസില്‍ നേരിട്ടെത്തിയത്.

Update: 2020-09-17 01:29 GMT

കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎയുടെ കൊച്ചിയിലെ ഓഫിസിലെത്തി. പുലര്‍ച്ചെ ആറോടെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫിസില്‍ നേരിട്ടെത്തിയത്. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.

മത​ഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവിൽ സ്വർണ കടത്ത് അല്ലെങ്കിൽ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ഐഒ ഓഫീസിന് മുന്‍പില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം.

യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നല്‍കിയ മൊഴി എന്‍ഐഎ പരിശോധിക്കും. മറ്റ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ നിന്ന് മന്ത്രിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.

Tags:    

Similar News