മന്ത്രിയുടെ ഉറപ്പ് തള്ളി; സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍, എയിംസിലെ സമരം മാറ്റി

ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചുള്ള സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.

Update: 2021-12-28 17:46 GMT

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിങ് പ്രശ്‌നത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സൂഖ് മാണ്ഡവ്യയുടെ ഉറപ്പുകള്‍ തള്ളി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചുള്ള സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.

ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ പോലിസ് നടപടി വലിയ പ്രതിഷേധത്തിന് വഴിവച്ചതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. നീറ്റ് പിജി കൗണ്‍സിലിങ് വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിഷയത്തില്‍ രേഖമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഈക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനാകുന്ന നടപടികള്‍ വേഗത്തിലാക്കാം. പോലിസിന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാമെന്നാണ് ഫോര്‍ഡ ഭാരവാഹികള്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചു. എന്നാല്‍ കൗണ്‍സിലിങ് എന്ന് തുടങ്ങാന്‍ കഴിയുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാത്ത സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കേണ്ടെന്ന് സഫ്ദര്‍ജംഗ് ആശുപത്രയിലെ ഡോക്ടര്‍മാര്‍ നിലപാടെടുത്തു. ഇതോടെ റസിഡന്റ് ഡോക്ടര്‍മാരും ഫോര്‍ഡാ പ്രതിനിധികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം എംയിസിലെ ഡോക്ടര്‍മാര്‍ നാളെ നടത്തിരുന്ന സമരം മാറ്റിവച്ചു. പ്രധാന ആശുപത്രികളില്‍ സമരം തുടരുന്നതോടെ രോഗികള്‍ വലഞ്ഞിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയകള്‍ അടക്കം മുടങ്ങിയിട്ടുണ്ട്.

Tags:    

Similar News