ഔറംഗസേബാണെന്ന് തെറ്റിധരിച്ച് ബഹദൂര്‍ ഷാ സഫറിന്റെ ഛായാചിത്രം ഹിന്ദുത്വര്‍ നശിപ്പിച്ചു; കേസെടുത്ത് റെയില്‍വേ പോലിസ് (വീഡിയോ)

Update: 2025-04-19 14:29 GMT
ഔറംഗസേബാണെന്ന് തെറ്റിധരിച്ച് ബഹദൂര്‍ ഷാ സഫറിന്റെ ഛായാചിത്രം ഹിന്ദുത്വര്‍ നശിപ്പിച്ചു; കേസെടുത്ത് റെയില്‍വേ പോലിസ് (വീഡിയോ)

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനിലെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ ഛായാചിത്രം ഹിന്ദുത്വര്‍ വികൃതമാക്കി. ഇപ്പോഴത്തെ ഹിന്ദുത്വരുടെ പ്രധാന ശത്രുവായ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഛായാചിത്രമാണെന്ന് കരുതിയാണ് ഹിന്ദു രക്ഷാ ദള്‍ എന്ന പേരിലുള്ള ഹിന്ദുത്വ സംഘം ആക്രമണം നടത്തിയത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന അതിക്രമം അവര്‍ തന്നെ വീഡിയോ ആയി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

ഔറംഗസേബിനെയല്ല, ബഹദൂര്‍ ഷാ സഫറിനെയാണ് റെയില്‍വേ സ്റ്റേഷനില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ ഡല്‍ഹി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) പുഷ്‌പേഷ് രാമന്‍ ത്രിപാഠി പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിന് അക്രമികള്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു. റാണി ലക്ഷ്മി ബായി, മഹാറാണ പ്രതാപ്, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ ചരിത്ര വ്യക്തികളുടെ ചിത്രങ്ങള്‍ റെയില്‍വേ സ്റ്റേഷനിലുണ്ടെന്നും ഇനി അവയ്ക്ക് സംരക്ഷണം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Similar News