തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരവേദിയില്‍ മുസ് ലിം ലീഗ് നേതാവ് എംകെ മുനീര്‍ കുഴഞ്ഞുവീണു. പ്രസംഗിക്കാന്‍ തുടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ നേതാക്കള്‍ ഇടപെട്ട് എഴുന്നേല്‍പ്പിച്ച് കസേരയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് വേദിയില്‍ നിന്ന് മാറ്റി. സിഎംപി നേതാവ് സി പി ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നില്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോവേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു.