ട്രാക്റ്ററിന് വഴികൊടുത്തില്ലെന്ന്; ബദായൂനില്‍ വര്‍ഗീയ സംഘര്‍ഷം, ആറു പേര്‍ അറസ്റ്റില്‍

ലഖ്‌നോ: ട്രാക്ടറിന്റെ വഴി തടഞ്ഞെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബദായൂനില്‍ വര്‍ഗീയ സംഘര്‍ഷം. ബദായൂനിലെ കുതറായ് ഗ്രാമത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് പോയി ട്രാക്ടറില്‍ തിരികെ വരുകയായിരുന്ന സംഘത്തിന് പോവാന്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ മാറ്റി കൊടുത്തില്ലെന്ന് പറഞ്ഞ് തുടങ്ങിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ചിലര്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നൂറുകണക്കിന് പേരാണ് വടികളും കല്ലുകളുമായി സ്ഥലത്തെത്തിയത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ മജിസ്‌ട്രേറ്റ് അവനീഷ് റായ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തതായി അലാപൂര്‍ പോലിസ് അറിയിച്ചു.