പശുക്കടത്താരോപിച്ച് മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദനം
കാട്ടിലൂടെ വാനോടിച്ചു രക്ഷപ്പെടാന്‍ സഗീര്‍ഖാനും മുഷ്താഖും ശ്രമിച്ചെങ്കിലും വാഹനം ചെളിയില്‍ പൂണ്ടതോടെ ശ്രമം വിഫലമാവുകയായിരുന്നു. ഇതിനിടെ മുഷ്താഖ് ഓടി രക്ഷപ്പെട്ടെങ്കിലും സഗീര്‍ഖാന്‍ അക്രമികളുടെ കയ്യിലകപ്പെട്ടു.
ജയ്പൂര്‍: ന്യൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനും നിയന്ത്രിക്കാനാവാതെ രാജസ്ഥാനില്‍ ഗോരക്ഷകരുടെ വിളയാട്ടം തുടരുന്നു. പശുക്കടത്ത് ആരോപിച്ച് കഴിഞ്ഞ ദിവസവും മുസ്‌ലിം യുവാക്കളെ സംഘപരിവാര പ്രവര്‍ത്തകര്‍ ക്രൂരമര്‍ദനത്തിനിരയാക്കി. കാലികളുമായി പോവുകയായിരുന്ന സഗീര്‍ഖാനും(23), മുഷ്താഖുമാണ് സംഘപരിവാര്‍ ആക്രമണത്തിന് ഇരയായത്. ആല്‍വാറിലെ ഭാഗേരി കുര്‍ദ് ഗ്രാമത്തിലാണ് സംഭവം. ഇരുവരും പിക്കപ്പ് വാനില്‍ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങളിലെത്തി പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ കാട്ടിലൂടെ വാനോടിച്ചു രക്ഷപ്പെടാന്‍ സഗീര്‍ഖാനും മുഷ്താഖും ശ്രമിച്ചെങ്കിലും വാഹനം ചെളിയില്‍ പൂണ്ടതോടെ ശ്രമം വിഫലമാവുകയായിരുന്നു. ഇതിനിടെ മുഷ്താഖ് ഓടി രക്ഷപ്പെട്ടെങ്കിലും സഗീര്‍ഖാന്‍ അക്രമികളുടെ കയ്യിലകപ്പെട്ടു. സ്ഥലത്തെത്തിയ പോലിസാണ് സഗീര്‍ഖാനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന കാലികളെ അടത്തുള്ള ഗോശാലയിലാക്കിയ പോലിസ് പശുക്കടത്ത് നടത്തിയെന്നാരോപിച്ച് സഗീര്‍ഖാനെതിരേ കേസെടുക്കുകയായിരുന്നു. പിക്കപ്പ് വാനും പോലിസ് കണ്ടുകെട്ടി. സഗീര്‍ഖാന്റെ നില ഗുരുതരമാണെന്നു സഹോദരന്‍ നാസിര്‍ഖാന്‍ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് ഭരണത്തിലെത്തിയെങ്കിലും മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നു ആല്‍വാറിലെ ചീഫ് ഇമാം മൗലാനാ ഹനീഫ് പറഞ്ഞു.