സര്‍വകക്ഷി യോഗത്തിന് തൊട്ടുമുമ്പും മണിപ്പൂരില്‍ തീക്കളി; ഭക്ഷ്യ വിതരണ മന്ത്രിയുടെ ഗോഡൗണ്‍ കത്തിച്ചു

Update: 2023-06-24 09:29 GMT

ഇംഫാല്‍: ഒന്നര മാസത്തിലേറെയായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷി യോഗത്തിന് തൊട്ടുമുമ്പും തീവയ്പ്. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ലെയ്ഷാങ്‌തെം സുസിന്ദ്രോയുടെ ഗോഡൗണിന് തീയിട്ടു. വെള്ളിയാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വീടിന് നേരെയും ആക്രമം നടത്താന്‍ ശ്രമമുണ്ടായിരുന്നു. സുരക്ഷാജീവനക്കാര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 14നും സമാന രീതിയില്‍ മന്ത്രി നെംച കിപ്‌ഗെനിന്റെ വസതിക്കും തീയിട്ടിരുന്നു. കേന്ദ്ര മന്ത്രി ആര്‍ കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീവയ്പും ബോബേറുമുണ്ടായിരുന്നു. മെയ് മൂന്ന് മുതലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 120ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സംഘര്‍ഷം രൂക്ഷമായതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ മനം പാലിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്.

Tags:    

Similar News