വാര്‍ത്ത ചോര്‍ന്നു; നെതന്യാഹുവുമായി വാഷിങ്ടണില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍നിന്ന് സൗദി കിരീടവകാശി പിന്‍മാറി
ഇതു സംബന്ധിച്ച വാര്‍ത്ത ചോരുകയും വാഷിങ്ടണിലെ സാന്നിധ്യം ദുസ്വപ്‌നമായി മാറുകയും ചെയ്യുമെന്ന ഭയമാണ് അടുത്താഴ്ച നടത്താനിരുന്ന സന്ദര്‍ശനത്തില്‍നിന്ന് സൗദി രാജകുമാരനെ പിന്നോട്ട് വലിച്ചത്.
റിയാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനായി വാഷിങ്ടണ്‍ ഡിസിയിലേക്കുള്ള സന്ദര്‍ശനത്തില്‍നിന്നു പിന്‍മാറി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതു സംബന്ധിച്ച വാര്‍ത്ത ചോരുകയും വാഷിങ്ടണിലെ സാന്നിധ്യം ദുസ്വപ്‌നമായി മാറുകയും ചെയ്യുമെന്ന ഭയമാണ് അടുത്താഴ്ച നടത്താനിരുന്ന സന്ദര്‍ശനത്തില്‍നിന്ന് സൗദി രാജകുമാരനെ പിന്നോട്ട് വലിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ യുഎഇ-ഇസ്രായേല്‍ നയതന്ത്രബന്ധം സാധാരണ നിലയിലാക്കികൊണ്ടുള്ള ധാരണ രൂപപ്പെട്ടതിനു പിന്നാലെയാണ് ബിന്‍ സല്‍മാന്‍-നെതന്യാഹു കൂടിക്കാഴ്ചയ്ക്ക് ട്രംപും മരുമകന്‍ കുഷ്‌നറും സൗകര്യമൊരുക്കിയത്.
ബിന്‍ സല്‍മാനും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച റെക്കോര്‍ഡുചെയ്യുകയും ചാനലുകള്‍ക്ക് മുമ്പില്‍ പ്രഖ്യാപിക്കുകയും ചെയ്യുമോ എന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിരുന്നില്ല.സന്ദര്‍ശന തീയ്യതി അംഗീകരിക്കുകയും ഒരു പ്രോട്ടോക്കോള്‍ ടീമിനെ ഇതിനകം യുഎസിലേക്ക് അയക്കുകയും ചെയ്തിരുന്നു.
റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ അവസാനിച്ചതിനു പിന്നാലെ ആഗസ്ത് 31ന് യുഎസിലെത്താനായിരുന്നു ബിന്‍ സല്‍മാന്റെ പദ്ധതി. 2018ലെ സന്ദര്‍ശനത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. സന്ദര്‍ശന വിവരം പുറത്തുപോവാതിരിക്കാന്‍ അതീവ രഹസ്യമായാണ് ഇതിനായുള്ള കരുക്കള്‍ നീക്കിയത്.
സൗദി എംബസിയിലോ അംബാസഡറുടെ വസതിയിലോ ഉള്ള താമസം ഒഴിവാക്കി പകരം നാലു വീടുകള്‍ രഹസ്യ ഇടങ്ങളില്‍ വാങ്ങുകയും ചെയ്തിരുന്നു. സന്ദര്‍ശന വിവരം ചോര്‍ന്നതായി കിരീടാവകാശിക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ ശനിയാഴ്ച പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സന്ദര്‍ശനം പൂര്‍ണമായും രഹസ്യമായി മുന്നോട്ട് പോകണമെന്നും സംഭവം നടന്നുകഴിഞ്ഞാല്‍ മാത്രമേ വാഷിങ്ടണിലെത്തിയ കാര്യം പുറത്ത് അറിയാവൂ എന്നുമായിരുന്നു വൈറ്റ് ഹൗസുമായുള്ള ബിന്‍ സല്‍മാന്റെ സുപ്രധാന വ്യവസ്ഥ.