''ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്'': മോഹന്‍ ഭഗ്‌വത്; 'ഹിന്ദു മാനിഫെസ്റ്റോ' പ്രകാശനം ചെയ്തു

Update: 2025-04-26 16:57 GMT
ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്: മോഹന്‍ ഭഗ്‌വത്; ഹിന്ദു മാനിഫെസ്റ്റോ പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ്‌വത്. വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് സെക്രട്ടറി വിഗ്യാനന്ദിന്റെ 'ദി ഹിന്ദു മാനിഫെസ്റ്റോ' എന്ന പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് മോഹന്‍ ഭഗ്‌വത് ഇങ്ങനെ പറഞ്ഞത്.

'അഹിംസയാണ് നമ്മുടെ അടിസ്ഥാന സ്വഭാവവും മൂല്യങ്ങളും. എന്നാല്‍ ചിലര്‍ മന:പൂര്‍വ്വം അക്രമം പ്രവര്‍ത്തിക്കുന്നവരാണ്. മുംബൈയില്‍ വെച്ച് ഞാന്‍ രാവണനെക്കുറിച്ച് സംസാരിച്ചിരുന്നു. കാരണം രാവണന് എല്ലാം ഉണ്ടായിരുന്നു, എന്നിട്ടും അവന്റെ മനസ്സ് അഹിംസയ്ക്ക് എതിരായിരുന്നു. ഭഗവാന്‍ രാമന്‍, രാവണന്റെ തന്റെ ക്ഷേമത്തിനായി രാവണനെ കൊന്നു അത് അക്രമമല്ല, മറിച്ച് യഥാര്‍ത്ഥ അഹിംസയുടെ പ്രവൃത്തിയായിരുന്നു. അഹിംസയാണ് നമ്മുടെ ധര്‍മ്മം.''

''ആരെങ്കിലും അവരുടെ ധര്‍മ്മം പാലിക്കാതെ ദുഷ്ടരായി മാറിയാല്‍, ജനങ്ങളെ സംരക്ഷിക്കേണ്ടത് രാജാവിന്റെ കടമയായി മാറുന്നു, രാജാവ് തന്റെ കടമ നിര്‍വഹിക്കണം. ഗീത അഹിംസയെക്കുറിച്ചും പഠിപ്പിക്കുന്നു. കൗരവരെ യുദ്ധം ചെയ്ത് കൊല്ലണമെന്ന് അര്‍ജുനനോട് പറയുന്നുണ്ട്. അക്കാലത്ത്, കൗരവരുടെ ക്ഷേമത്തിനുള്ള ഏക മാര്‍ഗം അതായിരുന്നു....മനസ്സ് മാറ്റാന്‍ വിസമ്മതിച്ചതിനാലാണ് രാവണന്‍ പോലും കൊല്ലപ്പെട്ടത്. രാവണന് മാറ്റമുണ്ടാവാത്തതിനാലാണ് ഭഗവാന്‍ രാമന്‍ രാവണനെ കൊന്നത്''-മോഹന്‍ ഭഗ്‌വത് വിശദീകരിച്ചു.ശത്രുക്കളെ കരുണയില്ലാതെ നശിപ്പിക്കാനുള്ള ഉത്തരവാദിത്തം യഥാര്‍ത്ഥ ധര്‍മ്മത്തില്‍ ഉള്‍പ്പെടുന്നുവെന്ന് വിഗ്യാനന്ദ് പറഞ്ഞു.അക്രമത്തെ മതപരമായി ന്യായീകരിക്കുന്ന പ്രസംഗമാണ് ഇതെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

Similar News