മലപ്പുറത്തും മങ്കി പോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ യുഎഇയില്‍ നിന്നെത്തിയ യുവാവിന്
മലപ്പുറം: മലപ്പുറം ജില്ലയിലും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് ഈ മാസം ആറിനെത്തിയ യുവാവിനാണ് രോഗം ബാധിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 13 നാണ് ഇദ്ദേഹത്തിന് പനി തുടങ്ങിയത്.
15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്തെ മങ്കി പോക്‌സ് ബാധിതരുടെ എണ്ണം മൂന്നായി. കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് ഇതിന് മുമ്പ് രോഗം റിപോര്‍ട്ട് ചെയ്തത്. ഇവരുടെ ആരോഗ്യനില കുഴപ്പമില്ലെന്ന് മന്ത്രി വ്യക്തമാക്കി.