മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു; രാജ്യത്തിന്റെ പകുതി ഭാഗത്തും മഴ

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ ഇന്ത്യയില്‍ മുഴുവന്‍ മഴ ലഭിച്ചിട്ടുണ്ട്.

Update: 2019-06-24 09:26 GMT

ന്യൂഡല്‍ഹി: അലസമായി തുടങ്ങിയ മണ്‍സൂണ്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ശക്തിപ്രാപിച്ചു. രാജ്യത്തിന്റെ പകുതി ഭാഗങ്ങളിലും മഴ ലഭിച്ചു തുടങ്ങിയതായി കേന്ദ്ര കലാവവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ ഇന്ത്യയില്‍ മുഴുവന്‍ മഴ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച കൊടുംചൂട് അനുഭവിച്ചിരുന്ന സംസ്ഥാനങ്ങള്‍ക്ക് മഴയെത്തിയത് ആശ്വാസമായി. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് മണ്‍സൂണ്‍ വ്യാപിക്കുന്നതിന് അനുകൂലമാണ് സാഹചര്യങ്ങള്‍.

ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 10 വരെയാണ് മണ്‍സൂണ്‍ കാലമെങ്കിലും ഇത്തവണ വൈകിയാണ് മഴയെത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 84 ശതമാനം കേന്ദ്രങ്ങളിലും കുറഞ്ഞ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന ചെന്നൈയില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചത് ആശ്വാസമായി. അനുണാചല്‍ പ്രദേശ്, അസം, മേഘാലയ, നാഗാലന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, സബ് ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഈയാഴ്ച്ച കനത്ത മഴ ലഭിക്കുമെന്ന് കാലവാസ്ഥാ പ്രവചനത്തില്‍ പറയുന്നു.  

Tags:    

Similar News