
മംഗളൂരു: വയനാട് സ്വദേശി അഷ്‌റഫിനെ തല്ലിക്കൊന്ന കേസില്‍ അഞ്ച് ഹിന്ദുത്വരെ കൂടി കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. യതിരാജ്, സച്ചിന്‍, അനില്‍ പൂജാരി, സുശാന്ത്, ആദര്‍ശ് എന്നിവരെയാണ് മംഗളൂരു റൂറല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താന്‍ കൂടുതല്‍ ടീമുകളെ വിന്യസിച്ചതായി കമ്മീഷണര്‍ അറിയിച്ചു. മൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും മൊബൈല്‍ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായസംഹിത 103(2) : വംശം, ജാതി, മതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അഞ്ചോ അതിലധികമോ പേരുള്ള സംഘം നടത്തുന്ന കൊലപാതകം.
115(2): പരിക്കേല്‍പ്പിക്കല്‍
189(2): നിയമവിരുദ്ധമായി സംഘം ചേരല്‍
190: ഒരു സംഘത്തിലെ എല്ലാവര്‍ക്കും കുറ്റകൃത്യത്തില്‍ ഉത്തരവാദിത്തമുണ്ട്.
191(1): കലാപം
240: തെറ്റായ വിവരങ്ങള്‍ നല്‍കല്‍