'അഗ്‌നിപഥിനെക്കുറിച്ച് പ്രചാരണം': 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം

Update: 2022-06-19 17:33 GMT

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് പ്രചാരണം നടത്തിയ 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പ്രതിഷേധം തുടരുമ്പോഴും അഗ്‌നിപഥ് പദ്ധതിയില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിരോധ സേനകള്‍. ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് തിയതികള്‍ മൂന്ന് സേനകളും പ്രഖ്യാപിച്ചു. കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും. ആദ്യ റിക്രൂട്ട്‌മെന്റ് റാലി ആഗസ്തില്‍ നടക്കും. ഡിസംബര്‍ ആദ്യം ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങും. നാവികസേനയുടെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച്ചയും വ്യോമസേനയുടേത് വെള്ളിയാഴ്ച്ചയും തുടങ്ങും. നാവിക സേനയില്‍ ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 നും വ്യോമസേനയില്‍ ഡിസംബര്‍ മുപ്പതിനും തുടങ്ങാനാണ് ധാരണ. നാവിക സേനയില്‍ വനിത സെയിലര്‍മാരെയും നിയമിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച സേനാമേധാവിമാരുടെ യോഗത്തിനു ശേഷമാണ് വാര്‍ത്താസമ്മേളനം നടന്നത്.

Tags:    

Similar News