തൃശൂരില്‍ മൂന്നുലക്ഷം പാക്കറ്റ് ഹാന്‍സ് പിടികൂടി

Update: 2025-04-29 01:03 GMT

തൃശൂര്‍: കേരളത്തിലേക്ക് കടത്തിയ നിരോധിതപുകയില ഉല്‍പന്നങ്ങള്‍ പോലിസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. സ്ഥിരമായി പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്ന ലോറിയും 50 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടികൂടിയത്. 3,84,436 പാക്കറ്റ് ഹാന്‍സ് അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് ലോറിയില്‍ നിന്നും പിടിച്ചെടുത്തത്. മൈദ ചാക്കുകള്‍ക്കിടയിലാണ് പുകയില ഉല്‍പന്നങ്ങള്‍ കടത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുറ്റേകരയില്‍ നിന്നാണ് പേരാമംഗലം പോലിസും ഡാന്‍സാഫ് സംഘവും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ലോറി െ്രെഡവര്‍ മണ്ണാര്‍ക്കാട് സ്വദേശി സന്ദീപിനെ അറസ്റ്റ് ചെയ്തു. ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകള്‍ നിറച്ച് അതിനിടയില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുകയായിരുന്നു.

Similar News