പാലക്കാട്: മാതാവിനെയും പിഞ്ചുകുഞ്ഞിനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി ആയക്കാട്ടില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. സംഭവം. പാലക്കാട് സ്വദേശിയായ നിജയെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിജയുടെ ഭര്‍ത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. നിജ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ഇതിനു മുമ്പും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പ്രദേശവാസികള്‍ വ്യക്തമാക്കി. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.