വഖ്ഫ് ഭേദഗതി നിയമം പ്രചരിപ്പിക്കാന്‍ 500 സെമിനാറുകള്‍ നടത്തുമെന്ന് മുസ്‌ലിം രാഷ്ട്രീയ മഞ്ച്.

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ഗുണങ്ങള്‍ വര്‍ണിക്കാന്‍ രാജ്യത്ത് 500 സെമിനാറുകള്‍ നടത്തുമെന്ന് സംഘപരിവാര സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. വഖ്ഫ് നിയമത്തിന്റെ ഗുണങ്ങള്‍ അറിയിക്കാന്‍ രാജ്യത്ത് 100 ബോധവല്‍ക്കരണ പരിപാടികളും 500 സെമിനാറുകളും നടത്തുമെന്നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ ഒരു ഈദ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വഖ്ഫ് ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാനായിരുന്ന ബിജെപി എംപി ജഗദാംബിക പാല്‍ അടക്കമുള്ളവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. പുതിയ നിയമം മൂലം മുസ്‌ലിം സമുദായത്തിന് ഉണ്ടാവുന്ന നേട്ടങ്ങളെ കുറിച്ച് ജഗദാംബിക പാല്‍ യോഗത്തില്‍ വാചാലനായി. മുസ്‌ലിംകളുടെ പ്രത്യേകിച്ച് അവരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് നിയമം ഗുണം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.