
മലപ്പുറം: മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാനതല സ്ഥാപക ദിനാചരണവും തലമുറ സംഗമവും അനുഭവ സംവാദവും നടന്നു. വട്ടപ്പറമ്പിലെ എംഎസ്എസ് ഭവനില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ പി ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഹസ്സന്‍ ബാബു അധ്യക്ഷത വഹിച്ചുസംസ്ഥാന സെക്രട്ടറി കെ പി ഫസലുദ്ധീന്‍ സ്വഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എസ് നിസാമുദ്ദീന്‍ സ്ഥാപകദിന സന്ദേശം നല്‍കി. സിപിആര്‍എഫ് ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, സമസ്ത പ്രതിനിധി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെഎന്‍എം മര്‍കസ് ദഅവ പ്രതിനിധി ഡോ. യഹിയ ഖാന്‍, കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി കുഞ്ഞു കുണ്ടിലങ്ങാടി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഹബീബ് ജഹാന്‍, അബ്ദുറഹ്മാന്‍ അന്‍സാരി, എംഎസ്എസ് സംസ്ഥാന യൂത്ത് സെക്രട്ടറി സാദിഖ് വട്ടപ്പറമ്പ് സംസാരിച്ചു.