ഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്

16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് മോചനം

Update: 2024-12-13 15:23 GMT

ഇന്ത്യാന (യുഎസ്) ഹമാസ് രാഷ്ട്രീയകാര്യ സമിതി മേധാവിയായിരുന്ന ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരന്‍ മുഫീദ് അബ്ദുല്‍ ഖാദറിനെ യുഎസ് സര്‍ക്കാര്‍ ജയിലില്‍ നിന്നു വിട്ടയച്ചു. ഹോളിലാന്‍ഡ് ഫൗണ്ടേഷന്‍ എന്ന സംഘടന വഴി ഹമാസിനെ സഹായിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തേക്കാണ് യുഎസ് കോടതി മുഫീദ് അബ്ദുല്‍ ഖാദറിനെ ശിക്ഷിച്ചിരുന്നത്. പതിനാറ് വര്‍ഷം ശിക്ഷ അനുഭവിച്ചതിനാല്‍ വിട്ടയക്കുകയാണെന്ന് പരോള്‍ ബോര്‍ഡ് അറിയിച്ചു. ഒരു വര്‍ഷം കടുത്ത നിയന്ത്രണത്തിലായിരിക്കും പുറത്തുള്ള ജീവിതം.

1959ല്‍ ഫലസ്തീനിലെ സില്‍വാദില്‍ ജനിച്ച അബൂബക്കര്‍ കുട്ടിക്കാലം മുഴുവന്‍ മാതാപിതാക്കളോടൊപ്പം കുവൈത്തിലാണ് ജീവിച്ചത്. വിദ്യാഭ്യാസത്തിനായി 1980ല്‍ യുഎസിലേക്ക് കുടിയേറി. ചെറിയ ജോലികള്‍ ചെയ്ത് പഠനം നടത്തിയ മുഫീദ് 1984ല്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. 1985ല്‍ വിവാഹിതനായ ശേഷവും പഠനം തുടര്‍ന്ന് 1994ല്‍ ഒക്ക്‌ലഹോമ സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 1996ല്‍ കുടുംബം ടെക്‌സാസിലേക്ക് മാറി.

1996ല്‍ ഡള്ളസ് നഗരത്തിലെ പൊതുമരാമത്ത് വകുപ്പുകളുടെ സീനിയര്‍ പ്രൊജക്ട് മാനേജരായി. ഇക്കാലത്താണ് ഹോളിലാന്‍ഡ് ഫൗണ്ടേഷനില്‍ ചേര്‍ന്നത്. ഈ സംഘടന വഴി അമേരിക്കയില്‍ 1995ല്‍ നിരോധിച്ച ഹമാസിന് സാമ്പത്തി സഹായം നല്‍കിയെന്നാണ് കേസ്.

Similar News