മുനമ്പം വഖ്ഫ് ഭൂമി; വഖ്ഫ് ബോര്‍ഡിന്റെ ഹരജി ഇന്ന് ഹെക്കോടതി പരിഗണിക്കും

Update: 2025-04-29 02:33 GMT
മുനമ്പം വഖ്ഫ് ഭൂമി; വഖ്ഫ് ബോര്‍ഡിന്റെ ഹരജി ഇന്ന് ഹെക്കോടതി പരിഗണിക്കും

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട പറവൂര്‍ സബ് കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കില്ലെന്ന കോഴിക്കോട് വഖ്ഫ് ട്രിബ്യൂണല്‍ തീരുമാനത്തിനെതിരെ വഖ്ഫ് ബോര്‍ഡ് നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ജി ഗിരീഷ്, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേസില്‍ അന്തിമ ഉത്തരവിറക്കുന്നതില്‍ നിന്ന് വഖ്ഫ് ട്രിബ്യൂണലിനെ നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. കേസില്‍ കക്ഷി ചേരാന്‍ മുനമ്പം സ്വദേശി ജോസഫ് ബെന്നി അപേക്ഷ നല്‍കിയിട്ടുണ്ട്.

Similar News