ബീഹാറില്‍ മുസ്‌ലിം മതാധ്യാപകനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

നാലു പെണ്‍കുട്ടികളുടെ പിതാവും സ്വകാര്യ മതസ്ഥാപനത്തിലെ അധ്യാപകനുമായ മുഹമ്മദ് ശരീഫാണ് ആള്‍ക്കൂട്ട ആക്രമണത്തിനരയായി കൊല്ലപ്പെട്ടത്

Update: 2019-05-03 02:30 GMT

സുപോള്‍: ബീഹാറിലെ സുപോള്‍ ജില്ലയിലെ നുനു പാട്ടി മേഖലയില്‍ മുസ്‌ലിം മതാധ്യാപകനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. നാലു പെണ്‍കുട്ടികളുടെ പിതാവും സ്വകാര്യ മതസ്ഥാപനത്തിലെ അധ്യാപകനുമായ മുഹമ്മദ് ശരീഫാണ് ആള്‍ക്കൂട്ട ആക്രമണത്തിനരയായി കൊല്ലപ്പെട്ടത്. ബാരോ പഞ്ചായത്തിലെ ഇട്ടാഹരി ഗ്രാമവാസിയാണ് ശരീഫ്. തന്റെ ഗ്രാമത്തില്‍ നിന്നും സുപോളിലേക്കു പോവുകയായിരുന്ന ശരീഫ് സഞ്ചരിച്ചിരുന്ന ബൈക്ക് സൈക്കിളുമായി കൂട്ടിയിടിച്ചതില്‍ പ്രകോപിതരായാണ് ആള്‍ക്കൂട്ടം ശരീഫിനെ വളയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ പോലിസാണ് ശരീഫിനെ സാദര്‍ പ്രവേശിപ്പിച്ചത്. പരിക്കു ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ക്രൂര മര്‍ദനത്തെ തുടര്‍ന്നു ഗുരുതര പരിക്കേറ്റ ശരീഫ് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു. സംഭവത്തെ തുടര്‍ന്നു കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ശരീഫിന്റെ ബന്ധുക്കളും അയല്‍വാസികളും റോഡുപരോധിച്ചു. 

Tags:    

Similar News